ഇവിടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ എനിക്ക് അനുവദിച്ചു തന്നിരിക്കുന്ന സമയം വളരെ കുറവാണ്.ഏതു നേരം നോക്കിയാലും അവന് കമ്പ്യുട്ടറിന്റെ മുന്നിലാ എന്നാ പരാതിക്ക് ഒരു കുറവും ഇല്ല താനും.എനിക്ക് ഗെയിംസ് കളിക്കാന്‍ വല്യ ഇഷ്ടമാണ്.അവര്‍ക്കൊന്നും അത് കളിക്കാനുള്ള ബുദ്ധിയില്ല.അത് സമ്മതിച്ചു തരില്ല.പകരം എന്നെ കുറ്റം പറച്ചിലാണ്.എന്നെ കുറ്റം പറയുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാന്.
അവരെല്ലാം വല്യ ബ്ലോഗു വായനക്കാരാ.ഞാന്‍ ഗെയിം കളിക്കുന്നതും അവര്‍ ബ്ലോഗു വായിക്കുന്നതും തമ്മില്‍ വല്ലിയ വിത്യാസമോന്നും ഇല്ല എന്ന് പറഞ്ഞു ഒരു ദിവസം സൂപ്പര്‍ അടിയായി.അങ്ങനെ ഞാന്‍ സ്വന്തമായി ബ്ലോഗുണ്ടാക്കി ഇതാരെക്കൊണ്ടും പറ്റും എന്ന് തെളിയിക്കാന്‍ തീരുമാനിച്ചു.പക്ഷെ തുടങ്ങിയപ്പഴല്ലേ മനസിലായെ ഇതിന്റെ ഓരോരോ കുനുപ്പുകള്.ഒണ്ടാക്കാന്‍ തന്നെ വല്യ കഷ്ടപ്പാടായിരുന്നു.അവസാനം ചേട്ടന് രഹസ്യമായി കുറച്ചു സഹായിച്ചു.അങ്ങനെ ഒരുവിധം ഇത്രയുമോപ്പിച്ച്ചു.
ടൈപ്പ് ചെയ്യുന്ന കാര്യം കുറച്ചു പാട.ഇന്നാള് ഒരുതവണ ഞാന്‍ എന്തോ ഡൌണ്‍ലോഡ് ചെയ്തപ്പോ വൈറസ് കേറി എന്നും പറഞ്ഞു ഡൌണ്‍ലോഡ് പരിപാടി കമ്പ്ലീറ്റ് നിരോധിച്ചിരിക്കുവ.അതൊണ്ട് ഗൂഗിള്‍ transliteration ഇല് ടൈപ്പ് ചെയ്തു ബ്ലോഗില്‍ കൊണ്ടുപോയി പേസ്റ്റ് ചെയ്യുവാ.ടൈപ്പ് ചെയ്യുന്നെന്റെ ഇടയ്ക്ക് ബാക്ക്സ്പെയ്സ് അടിച്ചാല്‍ മൊത്തം മാഞ്ഞു പോവും .പിന്നെ ആദ്യം മുതല്‍ ചെയ്യണം.ഗെയിം കളിക്കുന്നതാരുന്നു എളുപ്പം.കുറച്ച കളി ബുദ്ധി മാത്രം മതി.ഇത് മിക്കവാറും എനിക്ക് തന്നെ പണിയാവും.ആ വരുന്നിടത് വച്ച കാണാം.
എല്ലാരും എനിക്ക് കമന്റ് ഇടണേ (ഒത്തിരി കമന്റൊക്കെ കിട്ടിയാ എനിക്കിവിടെ ഇച്ചിരി വെല കിട്ടിയേക്കും :)
Subscribe to:
Post Comments (Atom)

ആരും മുട്ടുന്നില്ലല്ലോ കുട്ടൂസ്സാ? എന്തായാലും ഞാന്‍ ഒന്നു മുട്ടാന്‍ തന്നെ തീരുമാനിച്ചു. കൊള്ളാം കേട്ടോ
ReplyDeleteആഹാ... അപ്പോ മുട്ടാനാണല്ലേ ഇവിടെ വന്നെ...
ReplyDeleteനടക്കട്ടെ.. :)
കുട്ടൂസന് ഒരു നെലെം വെലെം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു:)
ReplyDeleteതീര്‍ച്ചയായും കൂടെയുണ്ടാവും. ധൈര്യമായി മുന്നോട്ടു പോകൂ.
ReplyDeleteall the best.
കുട്ടു മോനെ..
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു...
(ഒത്തിരി കമന്റൊക്കെ കിട്ടിയാ എനിക്കിവിടെ ഇച്ചിരി വെല കിട്ടിയേക്കും :)
ReplyDeleteആശംസകൾ.
കുട്ടൂസാ കിളവാ ഗൂഗിളിന്റെ ഓഫ് ലൈന്‍ ട്രാന്സ്ലേറ്റന് ടൂള്‍ കമ്പ്യൂട്ടറില്‍ ഇന്സ്ടല് ചെയ്താല്‍ ടൈപ്പിംഗ് ഈസി ആണ് മോനെ ദ ഇവിടുണ്ട് choose your ime language -malayalam തിരഞ്ഞെടുത്ത ശേഷം ഡൌണ്‍ ലോഡ് ചെയ്തോ :)
ReplyDeleteഇനി കമന്റില്ലാത്തതു കൊണ്ട് നിലയും വിലയും പോകണ്ട.
ReplyDelete[പക്ഷേ, പഠനം കഴിഞ്ഞുള്ള സമയം മതി ഇന്റര്‍നെറ്റും ബ്ലോഗിങ്ങും എന്ന വീട്ടുകാരുടെ തീരുമാനത്തോട് അനുകൂലിയ്ക്കുന്നു]
മൊട്ടേ മുട്ടിയാൽ പൊട്ടും
ReplyDelete