Sunday, April 11, 2010

ഒരു ബ്ലോഗിന്‍റെ കഷ്ടപ്പാടുകള്‍

ഇവിടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ എനിക്ക് അനുവദിച്ചു തന്നിരിക്കുന്ന സമയം വളരെ കുറവാണ്.ഏതു നേരം നോക്കിയാലും അവന്‍ കമ്പ്യുട്ടറിന്റെ മുന്നിലാ എന്നാ പരാതിക്ക് ഒരു കുറവും ഇല്ല താനും.എനിക്ക് ഗെയിംസ് കളിക്കാന്‍ വല്യ ഇഷ്ടമാണ്.അവര്‍ക്കൊന്നും അത് കളിക്കാനുള്ള ബുദ്ധിയില്ല.അത് സമ്മതിച്ചു തരില്ല.പകരം എന്നെ കുറ്റം പറച്ചിലാണ്.എന്നെ കുറ്റം പറയുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാന്‍.
അവരെല്ലാം വല്യ ബ്ലോഗു വായനക്കാരാ.ഞാന്‍ ഗെയിം കളിക്കുന്നതും അവര്‍ ബ്ലോഗു വായിക്കുന്നതും തമ്മില്‍ വല്ലിയ വിത്യാസമോന്നും ഇല്ല എന്ന് പറഞ്ഞു ഒരു ദിവസം സൂപ്പര്‍ അടിയായി.അങ്ങനെ ഞാന്‍ സ്വന്തമായി ബ്ലോഗുണ്ടാക്കി ഇതാരെക്കൊണ്ടും പറ്റും എന്ന് തെളിയിക്കാന്‍ തീരുമാനിച്ചു.പക്ഷെ തുടങ്ങിയപ്പഴല്ലേ മനസിലായെ ഇതിന്റെ ഓരോരോ കുനുപ്പുകള്‍.ഒണ്ടാക്കാന്‍ തന്നെ വല്യ കഷ്ടപ്പാടായിരുന്നു.അവസാനം ചേട്ടന്‍ രഹസ്യമായി കുറച്ചു സഹായിച്ചു.അങ്ങനെ ഒരുവിധം ഇത്രയുമോപ്പിച്ച്ചു.
ടൈപ്പ് ചെയ്യുന്ന കാര്യം കുറച്ചു പാട.ഇന്നാള്‍ ഒരുതവണ ഞാന്‍ എന്തോ ഡൌണ്‍ലോഡ് ചെയ്തപ്പോ വൈറസ്‌ കേറി എന്നും പറഞ്ഞു ഡൌണ്‍ലോഡ് പരിപാടി കമ്പ്ലീറ്റ് നിരോധിച്ചിരിക്കുവ.അതൊണ്ട് ഗൂഗിള്‍ transliteration ഇല്‍ ടൈപ്പ് ചെയ്തു ബ്ലോഗില്‍ കൊണ്ടുപോയി പേസ്റ്റ് ചെയ്യുവാ.ടൈപ്പ് ചെയ്യുന്നെന്റെ ഇടയ്ക്ക് ബാക്ക്സ്പെയ്സ് അടിച്ചാല്‍ മൊത്തം മാഞ്ഞു പോവും .പിന്നെ ആദ്യം മുതല്‍ ചെയ്യണം.ഗെയിം കളിക്കുന്നതാരുന്നു എളുപ്പം.കുറച്ച കളി ബുദ്ധി മാത്രം മതി.ഇത് മിക്കവാറും എനിക്ക് തന്നെ പണിയാവും.ആ വരുന്നിടത് വച്ച കാണാം.
എല്ലാരും എനിക്ക് കമന്റ് ഇടണേ (ഒത്തിരി കമന്റൊക്കെ കിട്ടിയാ എനിക്കിവിടെ ഇച്ചിരി വെല കിട്ടിയേക്കും :)

Friday, April 2, 2010

ഇത് എന്‍റെ ആദ്യ പോസ്റ്റ്‌..

മായാവിയെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും എന്നോട് വെറുപ്പാണെന്നു അറിയാം.. എങ്കിലും ഈ കുഞ്ഞു ബ്ലോഗിലൂടെ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തുകയാണ്.. എല്ലാ വരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്..
- നിങ്ങളുടെ (സ്വന്തം??) കുട്ടൂസന്‍..